Alappuzha local

സമഗ്ര മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി



മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് നടപ്പിലാക്കുന്ന സമഗ്ര മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. കോഴിയുടെയും ഹൈടെക് കൂടിന്റെയും  വിതരണം മന്ത്രി ടി എം തോമസ് ഐസക് നിര്‍വഹിച്ചു.എടക്കര അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയും പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 200 വനിതകള്‍ അടങ്ങുന്ന 40 ഗ്രൂപ്പുകള്‍ക്കാണ് കൂടും തീറ്റയും മരുന്നും നല്‍കിയത്. എസ് എല്‍ പുരം സര്‍വീസ് സഹകരണ ബാങ്കാണ് 63 ലക്ഷം രൂപ വായ്പ നല്‍കിയത്.വായ്പ പലിശ സബസീഡിയായി നല്‍കുന്നതിന് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വകയിരുത്തി. അഡ്വ.ഡി പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കമ്പനി സി ഇ ഒ ആര്‍ ജയകുമാരന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. ജി വേണുഗോപാല്‍ കോഴിതീറ്റ വിതരണം ചെയ്യും. സിനിമോള്‍ സോമന്‍ മരുന്ന് വിതരണവും എസ് രാധാകൃഷ്ണന്‍ ബ്രോഷര്‍ പ്രകാശനവും വി ജെ വര്‍ഗീസ് മുഖ്യ പ്രഭാഷണവും നടത്തി.ഷീബ എസ് കുറുപ്പ്,കെ കെ രമണന്‍,മിനി ആന്റണി,പ്രഭാമധു,പി പ്രകാശന്‍,ഷൈലജ,മിനി സുഖലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it