kannur local

സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി ക്ലാസുകള്‍ സജീവം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷന്‍ മുഖേന നടപ്പാക്കുന്ന ആദിവാസി സമഗ്ര ആദിവാസി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ക്ലാസുകള്‍  സജീവമായി. 124 കോളനികളിലായി 1312 പേര്‍ പഠനക്ലാസുകളിലെത്തി. ഏറ്റവുമധികം ആളുകള്‍ പഠിക്കുന്നത് പേരാവൂര്‍ ബ്ലോക്കിലാണ്. 398 പേര്‍. തളിപ്പറമ്പ് ബ്ലോക്കില്‍ 380 പേരും, കൂത്തുപറമ്പില്‍ 145 പേരും, പയ്യന്നൂര്‍ ബ്ലോക്കില്‍ 134 പേരും, ഇരിട്ടിയില്‍ 106 പേരും പഠനം നടത്തുന്നു.
കൂടാതെ പാനൂര്‍ ബ്ലോക്കിലും, ഇരിട്ടി നഗരസഭയിലും ക്ലാസുകള്‍ നടക്കുന്നു. ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസുകളാണ്. പിന്നീട് നാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കും. വൈകീട്ടും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. പ്രാദേശികമായി രൂപീകരിച്ച സംഘാടക സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പട്ടികവര്‍ഗ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണവും ഉണ്ട്. പഞ്ചായത്തുകളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പഠനോപകരണങ്ങള്‍, കണ്ണട, ഭക്ഷണം തുടങ്ങിയവ നല്‍കുന്നതിന് ആലോചനകള്‍ നടന്നുവരുന്നു.
Next Story

RELATED STORIES

Share it