kasaragod local

സഭാ നേതൃത്വത്തിനെതിരേ ഒറ്റയാള്‍ പോരാട്ടവുമായി ജോസഫ് വര്‍ഗീസ്‌

കാസര്‍കോട്്:  കേരളത്തിലെ മെത്രാന്‍മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരേ ഒറ്റയാള്‍ പോരാട്ടവുമായി പ്രഫസര്‍ ഡോ. ജോസഫ് വര്‍ഗീസ്. രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കേരളത്തിലെ മെത്രാന്‍മാരുടെ കപടമൂഖം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തന്റെ യാത്രയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യാത്രയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അതിരൂപതകളുടെയും മുന്നില്‍ ഉപവാസം നടത്തും. ഭൂമി കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പില്‍വരുത്തുക എന്ന പ്ലക്കാര്‍ഡുമായാണ് യാത്ര. വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ തലശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ പ്രതിഷേധിക്കും. കേരളത്തിലെ മെത്രാന്‍മാര്‍ ചാരിറ്റി പ്രവര്‍ത്തനം നടത്താതെ പള്ളികളുടെ സ്വത്തുകളെല്ലാം കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
യേശുകൃസ്തുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കാരുണ്യമില്ലാതെ ചൂഷണം മാത്രം ലക്ഷ്യമിടുന്ന ഇവര്‍ക്കെതിരെ ശക്തമായ പോരാട്ടം തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it