thrissur local

സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം അപകട ഭീഷണിയില്‍

മാള: വടമയിലുള്ള സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം അപകട ഭീഷണിയിലായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അധികൃതര്‍ ഈ രജിസ്റ്റര്‍ ഓഫിസിനോടുള്ള അവഗണന തുടരുകയാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രീറ്റ് കെട്ടിടത്തിന്റെ സീലിംഗില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് പുറത്ത് കാണുന്നുണ്ട്.
ആയിരം ചതുരശ്രയടി വലിപ്പത്തിലുള്ള കെട്ടിടത്തിന്റെ സീലിങില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണിട്ട് പലഭാഗങ്ങളിലും തുരുമ്പെടുത്ത കമ്പികള്‍ പുറത്ത് കാണുന്നുണ്ട്. ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടത്തില്‍ അടുത്ത കാലത്തൊന്നും അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിട്ടില്ല. ആറ് ജീവനക്കാര്‍ ജീവന്‍ പണയം വച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണുകൊണ്ടിരിക്കുന്നതിനാല്‍ ഭയപ്പാടോടെയാണ് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നത്.
പലപ്പോഴും തരനാരിഴക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ദിവസേന നിരവധി ആളുകള്‍ പല ആവശ്യങ്ങള്‍ക്കുമായി എത്തുന്ന വടമ രജിസ്റ്റര്‍ ഓഫിസിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. തൊട്ടടുത്തുള്ള വിശാലമായ മിനി സിവില്‍ സ്റ്റേഷനിലേക്ക് രജിസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.
Next Story

RELATED STORIES

Share it