palakkad local

സഫീര്‍ വധം: ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവര്‍ വലയ്ക്ക് പുറത്ത്

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സഫീര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനാവാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. ഫെബ്രുവരി ഇരുപത്തി അഞ്ചിനാണു സഫീര്‍ സ്വന്തം തുണിക്കടയില്‍ കുത്തേറ്റ് മരിച്ചത്.
കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള പത്തു പേര്‍ അറസ്റ്റിലായെങ്കിലും ഗൂഡാലോചനിയല്‍ പങ്കുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. തുടക്കത്തില്‍ കേസ് അന്വേഷിച്ച മണ്ണാര്‍ക്കാട് പോലിസ് ഗൂഡാലോചന വകുപ്പ് ചുമത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളിധരന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുത്ത ശേഷമാണ് ഗൂഡാലോചനവകുപ്പ് (120 ബി) ചുമത്തിയത്. ഈ വകുപ്പ് ഉള്‍പ്പെടുത്താത്തതിന് എതിരെ മുസ്‌ലിംലീഗും, സിപിഎമ്മും, കോണ്‍ഗ്രസും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. സഫീറിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മറ്റ് നേതാക്കളോടും വിവിധ പാര്‍ട്ടി നേതൃത്വവും സഫീറിന്റെ കുടുംബവും ഗൂഡാലോചന നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയ സംഘം അന്വേഷണം ഏറ്റെടുത്തത്.
എന്നാല്‍ കൃത്യത്തില്‍ പങ്കുള്ള അഞ്ചുപേര്‍കൂടി അറസറ്റിലായതൊഴിച്ചാല്‍ കേസില്‍ മറ്റ് പുരോഗതിയൊന്നും ഇല്ലെന്ന ആരോപണമാണ് ഉയരുന്നത്. ഗൂഡാലോചനക്കാരെ പിടികൂടുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
ഇവരെ പിടികൂടുന്നത് വൈകുന്നതിന് എതിരേ പ്രക്ഷോഭം നടത്താന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. ഗൂഡാലോചനയി ല്‍ ഉള്‍പ്പെട്ടവരും  പ്രതികള്‍ക്ക് സഹായം നല്‍കിയവരും ഉടന്‍ പിടിയിലാവുമെന്നും 45 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it