thrissur local

സന്തോഷിന്റെ ആത്മഹത്യ: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രേരണയെന്ന വാര്‍ത്ത തെറ്റെന്ന്

ചാലക്കുടി: രണ്ടുകൈ സ്വദേശി കൈനിക്കര വീട്ടില്‍ സന്തോഷിന്റെ ആത്മഹത്യക്ക് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രേരണയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതായും ഇവര്‍ പറഞ്ഞു.
കൊന്നക്കുഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നിര്‍ദേശപ്രാകരം കേസന്വേഷണത്തിന് ജീവനക്കാര്‍ രണ്ടുകൈ ഭാഗത്ത് പോയിരുന്നുവെന്നും രണ്ടുകൈ ഭാഗത്ത് വച്ച് മരിച്ച സന്തോഷിനെ കാണുകയും കുശലം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവം വനം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടുകൈ സ്വദേശികളായ സാമൂഹ്യവിരുദ്ധര്‍ നുണകഥയുണ്ടാക്കി പ്രചരണം നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതിന് പുറമെ മൃതദേഹം ചായ്പന്‍കുഴി സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിക്ക് തടസ്സം സൃഷിടച്ച് വനിത ജീവനക്കാരടക്കമുള്ളവരെ അസഭ്യം പറഞ്ഞ് മൃതദേഹം അനാദരവോടെ സ്‌റ്റേഷന്‍ വരാന്തയില്‍ എടുത്ത് വയ്ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെന്നും ഇവര്‍ അറിയിച്ചു. ഭാരവാഹികളായ പി വിനോദ്, എ എസ് വിനയന്‍, വി എം പ്രവീണ്‍, കെ വി ഗിരീഷ്, കെ എസ് ഷിജു, എസ് ശ്രീകാന്ത്, കെ വി അശോകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it