Gulf

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X


അല്‍ ഖോബാര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്തത് ഫാഷിസത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. 22 വര്‍ഷം മുമ്പുള്ള കേസിന്റെ പേരിലാണ് ഇപ്പോള്‍ പിടികൂടി അജ്ഞാത കേന്ദ്രത്തില്‍ തടവിലിട്ടിരിക്കുന്നത്. 2002 ഗുജറാത്ത് മുസ്‌ലിം വംശഹത്യയ്ക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തു എന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് മുതല്‍ സഞ്ജീവ് ഭട്ട് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു. പിന്നീട് യാതൊരു കാരണവുമില്ലാതെ 2015ല്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ ട്വിറ്ററിലൂടെ അദ്ദേഹം നിരന്തരം ശബ്ദിക്കുകയുണ്ടായി. പ്രതികാര നടപടി എന്ന നിലയ്ക്കാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആക്ടിവിസ്റ്റുകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മോദിയെ വിമര്‍ശിച്ചു എന്ന പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരം നീക്കങ്ങള്‍ സൂചിപ്പിക്കുന്നത് രാജ്യം ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്നും ഫോറം വിലയിരുത്തി. ഫോറം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി മൊയ്നുദ്ദീന്‍ (പ്രസിഡന്റ്), ബിലാല്‍ മജീദ് പുനലൂര്‍ (സെക്രട്ടറി), മന്‍സൂര്‍ പൊന്നാനി (വൈസ് പ്രസി.), ഷെമീര്‍ കുന്ദംകുളം (ജോ. സെക്രട്ടറി), അഹമ്മദ് കബീര്‍, അസ്‌കര്‍ തിരുന്നാവായ, ഷെരീഫ് കോട്ടയം (നിര്‍വാഹക സമിതി) തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it