Flash News

സങ്കട മാര്‍ച്ചില്‍ ദുരിതം പങ്കു വെച്ചു വിളപ്പില്‍ ശാലയുടെ സമര നായിക

സങ്കട മാര്‍ച്ചില്‍ ദുരിതം പങ്കു വെച്ചു വിളപ്പില്‍ ശാലയുടെ സമര നായിക
X


ഉഗ്ര സ്‌ഫോടന ശേഷി ഉള്ള ഒരു ബോംബ് ആണ് ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത് എന്ന് തിരിച്ചറിയുക. അത് നാടിനെ ഒന്നാകെ വിഴുങ്ങും മുന്‍പ് പ്രതിരോധം തീര്‍ക്കണം.വരും തലമുറക്കു വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാകുകയെന്നും അവര്‍ പറഞ്ഞു.

കെ മുഹമ്മദ് റാഫി

പാലോട് :മാലിന്യ പ്ലാന്റിനെതിരെ നടന്ന സങ്കട മാര്‍ച്ചില്‍ മാലിന്യം പേറിയ ദുരന്തം പങ്കു വെച്ചു വിളപ്പില്‍ ശാലയുടെ സമര നായിക.
'നിങ്ങള്‍ ഒരിക്കലും ഈ സമരത്തില്‍ നിന്നും പിന്മാറരുത്. ചിലപ്പോള്‍ അടി കിട്ടും. അടികൊണ്ടു ജയിലിലടച്ച 52 കേസില്‍ പ്രതിയാണ്  ഞാന്‍. എല്ലാ കേസിലും ഒന്നാം പ്രതി ഞാന്‍ ആയിരുന്നു. അതില്‍
നിന്നെല്ലാം മാറി ആ സമരത്തെ ഞങ്ങള്‍ വിജയിപ്പിച്ചു. ഈ നാടിനോടുള്ള കടപ്പാട് നിങ്ങളുടെ ഉള്ളില്‍ ഉണ്ടായാല്‍ തീര്‍ച്ചയായും കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിജയത്തില്‍ എത്തും.വോട്ടു കൊണ്ട് മാത്രം ഒരാള്‍ അവിടത്തെ ജനപ്രതിനിധി ആകില്ല. അവിടത്തെ ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് അവര്‍ക്കു നേടി കൊടുക്കുമ്പോഴാണ് അവര്‍  ജനപ്രതിനിധികള്‍  ആകുന്നത്  .ഞങ്ങള്‍ വിളപ്പില്‍ശാല സമരം തുടങ്ങുമ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്ന  പ്രസഥാനം ആയിരുന്നു കേരളം ഭരിച്ചിരുന്നത്.ആ ഞാന്‍ വിശ്വസിക്കുന്ന പ്രസഥാനം ഭരിക്കുന്ന സര്‍ക്കാരിന് എതിരായിട്ടാണ് ഞാന്‍ അന്ന് സമരത്തിന് ഇറങ്ങിയത്. ജനങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍.വിളപ്പില്‍ശാലയിലും ചുറ്റുവട്ടത്തും നാലര കിലോമീറ്റര്‍ ചുറ്റളവില്‍ പതിനെട്ടോളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ആ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ചുറ്റുപാടും മാലിന്യത്തില്‍ നിന്നുമുള്ള ദുര്‍ഗന്ധം വന്നു നിറയുകയാനു . കുട്ടികള്‍ രാവിലെ സ്‌കൂളില്‍ വരുമ്പോള്‍ കുഴഞ്ഞു വീഴുന്നു. അവര്‍ക്കു ശുദ്ധമായ വായു ശ്വസിക്കാന്‍ കഴിയുന്നില്ല. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ശുദ്ധജലം ലഭിക്കുന്നില്ല. ഈ വീടുകളിലെ  വെള്ളം വിഷമാണ്.
അവിടെ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കിണറുകളിലെ  വെള്ളം വിഷമാണെന്ന്  കണ്ടെത്തിയിരുന്നു.  ജനകീയ സമരങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ലക്ഷണമൊത്ത മാതൃകയെന്ന നിലയില്‍ ഉയര്‍ന്നുവന്ന ഐതിഹാസികമായ വിളപ്പില്‍ശാല സമരം  നാടിനെ സ്‌നേഹിക്കുന്ന ഓരോ ആളുടെയും മനസ്സില്‍ ഉണ്ടാകട്ടെ.മാലിന്യ സംസ്‌കരണ പ്‌ളാന്റ് എന്ന് പറഞ്ഞു  കൊണ്ട് വരുന്ന മാലിന്യങ്ങള്‍ അതെ പടി അപ്പോള്‍ സംസ്‌കരിക്കുക അല്ല ചെയ്യുന്നത് .ഒരു സ്ഥലത്തു കൊണ്ട് കുന്നു കൂട്ടി അവ വേര്‍ തിരിച്ചു അത് സംസ്‌കരിക്കുകയാണ് ചെയ്യന്നത് .ഒരു നിശ്ചിത അളവില്‍ കൂടുതല്‍ മാലിന്യം കുന്നു കൂടുമ്പോള്‍ അതിന്റെ സാമൂഹിക വിപത്ത് നമ്മള്‍ ചിന്തക്കുന്നതിലും അപ്പുറം ആയിരിക്കും .കിലോമീറ്റര്‍ ചുറ്റളവില്‍ നമ്മുടെ ശുദ്ധ വായു ശുദ്ധ ജലം മലിനമാക്കപ്പെടുകയും  കൊതുകും ഈച്ചയും പെറ്റു  നായ്ക്കള്‍ പെരുകുകയും ചെയ്യും.മാലിന്യം സംസ്‌കരിക്കുന്നതിനു പ്ലാന്റുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിലവിലുള്ള  ശേഷിക്കു അപ്പുറം മാലിന്യം കുന്നു കൂടി അവിടത്തെ ജനജീവിതത്തെ ബാധിക്കും എന്നുള്ളത് ഒരു യാഥാര്‍ഥ്യം ആണ് .ഉഗ്ര സ്‌ഫോടന ശേഷി ഉള്ള ഒരു ബോംബ് ആണ് ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത് എന്ന് തിരിച്ചറിയുക .അത് നാടിനെ ഒന്നാകെ വിഴുങ്ങും മുന്‍പ് പ്രതിരോധം തീര്‍ക്കണം.വരും തലമുറക്കു വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാകുകയെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it