സഖ്യകക്ഷി എംഎല്‍എ കള്ളനെന്ന് ബിജെപി അധ്യക്ഷന്‍

വാരണാസി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുടെ എംഎല്‍എ കൈലാസ് സോങ്കാര്‍ മോഷ്ടാവാണെന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ.
ചൊവ്വാഴ്ച വാരണാസി, ചന്ദൗലി ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ കര്‍മത്തിനിടെ ആയിരുന്നു പാണ്ഡെയുടെ പരാമര്‍ശം. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശം.
പാണ്ഡെ പ്രതിനിധീകരിക്കുന്ന ചന്ദൗലി ലോക്‌സഭാ മണ്ഡലത്തില്‍പെടുന്ന അജ്ഗര നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആണ് സോങ്കാര്‍.
താന്‍ ദലിത് വംശജനായതു കൊണ്ടാണ് പാണ്ഡെ അധിക്ഷേപം നടത്തിയതെന്നു സോങ്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തന്നെ മാത്രമല്ല, അജ്ഗര മണ്ഡലത്തെ കൂടിയാണ് അപമാനിച്ചത്. സോങ്കര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ബിഎസ്പി സംസ്ഥാന ഉപാധ്യക്ഷന്‍ നിത്യാനന്ദ് പാണ്ഡെയും സന്നിഹിതനായിരുന്നു.
തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് അജ്ഗര എംഎല്‍എയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വാര്‍ത്താ ലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു അയാള്‍ കള്ളനാണെന്നു പാണ്ഡെ പറഞ്ഞത്. സോങ്കാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it