World

സക്കര്‍ബര്‍ഗ് ഇന്ന് സെനറ്റ് കമ്മിറ്റി മുമ്പാകെ ഹാജരാവും

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്ന് സെനറ്റ് കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കാന്‍ ഹാജരാവുമെന്നു റിപോര്‍ട്ട്. സക്കര്‍ബര്‍ഗ് തിങ്കളാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയതായും സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ട്.
ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയെന്നു കണ്ടെത്തിയതിനെത്തുടന്ന് വിവരവിശകലന കമ്പനിയായ ക്യുബിയൂ കമ്പനിയെയും ഫേസ്ബുക്ക് തങ്ങളുടെ സൈറ്റില്‍ നിന്നു പുറത്താക്കി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യുബിയൂ. എന്നാല്‍, കാംബ്രിജ് യൂനിവേഴ്‌സിറ്റിയുടെ ലാഭരഹിത അക്കാദമിക് പഠനത്തിനാണ് വിവരങ്ങള്‍ ഉപയോഗിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
അതേസമയം, ഫേസ്ബുക്കില്‍ നിന്നു ചോര്‍ത്തിയ 8.7 കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ റെക്കോഡ് ചെയ്ത് റഷ്യയില്‍ സൂക്ഷിച്ചതായി കാംബ്രിജ് അനലിറ്റിക്ക പ്രതിനിധി ക്രിസ്റ്റഫര്‍ വൈലി അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ച ആപ്പ് നിര്‍മിച്ച അലക്‌സാണ്ടര്‍ കോഗന് റഷ്യയില്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കോഗന്‍ നടത്തിയിരുന്ന ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനത്തിനു ചോര്‍ത്തി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it