സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഇന്ന് സമാപിക്കും

കൊല്ലം: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഇന്നു സമാപിക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തില്‍ മല്‍സരം പൂര്‍ത്തിയായി. ഏഴ് എ ഗ്രേഡോടെ എറണാകുളം നിര്‍മലാസദന്‍ സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. തൃശൂര്‍ പോപ്പ് പോള്‍ മേഴ്‌സിഹോം സ്‌കൂള്‍ അഞ്ച് എ ഗ്രേഡോടെ രണ്ടാംസ്ഥാനം നിലനിര്‍ത്തി.
ശ്രവണവൈകല്യമുള്ള കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 33 പോയിന്റുമായി പാലക്കാട് യാക്കര ശ്രവണ-സംസാര സ്‌കൂളാണു മുന്നില്‍. 27 പോയിന്റുമായി കോഴിക്കോട് റഹ്മാനിയ വിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 36 പോയിന്റുമായി പത്തനംതിട്ട തിരുവല്ല സിഎസ്‌ഐവിഎച്ച്എസ്എസും 35 പോയിന്റുമായി കോഴിക്കോട് കൊളത്തറ എച്ച്എസ്എസും ഇഞ്ചോടിഞ്ചു പോരാട്ടമാണു നടക്കുന്നത്. കാഴ്ചവൈകല്യമുള്ള കുട്ടികളുടെ മല്‍സരത്തില്‍ യുപി വിഭാഗത്തില്‍ നാല് എ ഗ്രേഡും 20 പോയിന്റുമായി മൂന്ന് സ്‌കൂളുകള്‍ മുന്നിലാണ്.
ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്, പാലക്കാട് കോട്ടപ്പുറം എച്ച്‌കെസിഎംഎം ബ്ലൈന്‍ഡ് സ്‌കൂള്‍, തൃശൂര്‍ അത്താണി ജെഎംജെഇഎം ഇന്റഗ്രേറ്റഡ് സ്‌കൂള്‍ എന്നിവയാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.
കാഴ്ചവൈകല്യമുള്ള കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗം മല്‍സരത്തില്‍ 28 പോയിന്റുമായി കോട്ടയം ഗവ. ബ്ലൈന്‍ഡ് സ്‌കൂള്‍ മുന്നിലെത്തി. 21 പോയിന്റുമായി എറണാകുളം കുട്ടമശ്ശേരി ഗവ. ഹൈസ്‌കൂള്‍ തൊട്ടടുത്തുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 25 പോയിന്റുമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിജിഎച്ച്എസ്എസാണു മുന്നില്‍. 23 പോയിന്റുമായി കോഴിക്കോട് കൊളത്തറ ഹാന്‍ഡികാപ്ഡ് സ്‌കൂളാണ് തൊട്ടുപിന്നില്‍.
Next Story

RELATED STORIES

Share it