Flash News

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരളം പുരസ്‌കാരം കൊല്ലം, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ക്ക്



തിരുവനന്തപുരം: മികച്ച ആരോഗ്യപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16ലെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മൂന്നാംസ്ഥാനവും നേടി.  കൊല്ലം ജില്ലയിലെ കരവാളൂര്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപ്പഞ്ചായത്തുകളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍ കോര്‍പറേഷന് പ്രോല്‍സാഹനസമ്മാനം ലഭിച്ചു.ജില്ലാതല ഗ്രാമപ്പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം: തിരുവനന്തപുരം വാമനപുരം, കുളത്തൂര്‍, മാറനല്ലൂര്‍. കൊല്ലം ചിറക്കര, ആലപ്പാട്, തെക്കുംഭാഗം. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി (ഒന്നാംസ്ഥാനം), ആലപ്പുഴ ചേന്നംപള്ളിപ്പുറം (പ്രോത്സാഹന സമ്മാനം), കോട്ടയം മുത്തോളി (പ്രോത്സാഹന സമ്മാനം). ഇടുക്കി ആലക്കോട്, കടുയത്തുര്‍ (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). എറണാകുളം അയവന (ഒന്നാംസ്ഥാനം),  തൃശൂര്‍ പൊയ്യ (ഒന്നാംസ്ഥാനം), പാലക്കാട് പുതുക്കോട് (ഒന്നാംസ്ഥാനം), മലപ്പുറം  എടക്കര (പ്രോല്‍സാഹന സമ്മാനം), കോഴിക്കോട് അരിക്കുളം, ഇടച്ചേരി (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). വയനാട് എടവക, പൂത്താടി, വൈത്തിരി (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം), കണ്ണൂര്‍ ചെറുപുഴ (പ്രോല്‍സാഹന സമ്മാനം), കാസര്‍കോട് ഈസ്റ്റ് എളേരി (ഒന്നാംസ്ഥാനം).  ജില്ലാതല ഗ്രാമപ്പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ്.    ആരോഗ്യകേരളം പുരസ്‌കാരവിതരണം 12ന് വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി  കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it