സംസ്ഥാന പുനര്‍നിര്‍മാണം: മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ചു ലക്ഷം രൂപ
BY kasim kzm27 Sep 2018 6:08 AM GMT
kasim kzm27 Sep 2018 6:08 AM GMT
കൊച്ചി: ആസ്ത്രേലിയയിലെ സിഡ്നിയിലും കൊച്ചിയിലും കോ-വര്‍ക്കിങ് സ്പേസസ്, മെന്ററിങ്, ഫണ്ടിങ് സേവനങ്ങളോടെ സ്റ്റാര്‍ട്ടപ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ നടത്തുന്ന ഇന്‍ക്യു ഇന്നൊവേഷന് പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ നൂതന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാന്‍ഡ് റീബില്‍ഡ് കേരള ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് പദ്ധതി പ്രഖ്യാപിച്ചു.
റിക്കവറി ആന്റ് ഇംപാക്റ്റ് മാനേജ്മെന്റ്, പുനരധിവാസം, സുസ്ഥിര റിസോഴ്സ് മാനേജ്മെന്റ്, ഭാവികേരളം എന്നീ നാലു വിഭാഗങ്ങളിലുള്ള പദ്ധതികളാണ് ചാലഞ്ചില്‍ പരിഗണിക്കുകയെന്ന് ഇന്‍ക്യു ഇന്നൊവേഷന് ഗ്ലോബല്‍ സിഇഒയും സഹസ്ഥാപകനുമായ ഇര്ഫാന് മാലിക് പറഞ്ഞു. പദ്ധതികള്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 20 ആണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പദ്ധതികളുടെ പേരുവിവരം ഒക്ടോബര്‍ 25നു പ്രഖ്യാപിക്കും.
ഈ പദ്ധതികള്‍ ഒക്ടോബര്‍ 27ന് ഫൈനല്‍ പിച്ചില്‍ അവതരിപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഗ്രാന്റ്് സമ്മാനമായി നല്‍കും.ഇവയ്ക്കു പുറമേ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പദ്ധതികള്‍ക്ക് ഇന്ക്യുവിന്റെ കൊച്ചി കാംപസില്‍ കോ-വര്‍ക്കിങ് സ്പേസ്, ഫണ്ടിങ് സഹായങ്ങള്‍, മെന്ററിങ്, വികസന-സ്ഥാപന സഹായങ്ങള്‍, വിദേശങ്ങളില്‍ വിപണന സഹായം എന്നിവയും നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ംംം.ശിൂശിിീ്മശേീ ി.രീാ/ൃലയൗശഹറസലൃമഹമ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. കമ്മ്യൂണിറ്റി ബില്‍ഡിങ്, ഗ്രീന്‍ ടൗണ്‍, വില്ലേജ് പ്ലാനിങ്, പാരമ്പര്യേതര നിര്‍മാണം, എനര്‍ജി, സമയവും ചെലവും ലാഭിക്കുന്ന പദ്ധതികള്‍ എന്നിവയാണ് പുനരധിവാസത്തിനു കീഴില്‍ വരുക.
വിദ്യാഭ്യാസം, സ്കില്‍ ഡെവലപ്മെന്റ്, കൗണ്‍സലിങ്, അസംഘടിത മേഖല എന്നിവ റിക്കവറി, ഇംപാക്റ്റ് മാനേജ്മെന്റിനു കീഴിലും കൃഷി, കന്നുകാലി വളര്‍ത്തല്‍, ജല-നദീവിനിയോഗങ്ങള്, ആരോഗ്യ രക്ഷ, ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ഗതാഗത പദ്ധതികള്‍ എന്നിവ സുസ്ഥിര മാനേജ്മെന്റിനു കീഴിലും ഭാവികേരളത്തിനുള്ള പദ്ധതികള്‍ ഫ്യൂച്ചര്‍ റെഡി കേരള എന്ന വിഭാഗത്തിലും പരിഗണിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപദേശകരും മെന്റര്മാരുമാകും ചാലഞ്ച് നയിക്കുക.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT