palakkad local

സംസ്ഥാനസര്‍ക്കാരും ഡിജിപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിയമവാഴ്ചയെ തടസ്സപ്പെടുത്തരുത് : എസ് ഡിപിഐ



പാലക്കാട്: സംസ്ഥാന സര്‍ക്കാറും ഡിജിപി ടി പി സെന്‍കുമാറും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നിയമവാഴ്ച്ചയെ തടസ്സപ്പെടത്തുരതെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറേറിയറ്റ് വ്യക്തമാക്കി. പദവിയില്‍ തിരിച്ചെത്തിയ ടി പി സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്തു നടത്തിയ അഴിച്ചുപണിയും സര്‍ക്കാറിന്റെ ഇടപെടലും ആശങ്കയുണ്ടാക്കുന്നതാണ്. ഡി ജി പി യായി ചുമതലയേറ്റ് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പോലീസ് ആസ്ഥാനത്ത് അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന അടക്കമുള്ളവരുടെ സ്ഥലം മാറ്റതീരുമാനം അഭ്യന്തര വകുപ്പ് റദ്ദാക്കിക്കിയത് സര്‍ക്കാരും ഡിജിപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്.നത്തെ ആഭ്യന്തര വകുപ്പും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചു പ്രവര്‍ത്തിച്ചില്ലങ്കില്‍ നിയമവാഴ്ച്ചയും ക്രമസമാധാനവുമാണ് ഭീഷണി നേരിടുന്നതെന്നും സെക്രട്ടറേറിയറ്റ് വ്യക്തമാക്കി.റേഷന്‍ വിതരണത്തിലെ പ്രതിസന്ധികള്‍ രൂക്ഷമാവുന്ന സാഹചര്യത്തിലും സര്‍ക്കാറിന്റെ  കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനെട്ടിന്  ജില്ലാ സപ്ലൈ ഓഫീസിന് സമീപം സായാഹ്ന ധര്‍ണനടത്താനും  സെക്രട്ടറേറിയേറ്റ് തീരുമാനിച്ചു.  എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇസ് കാജാ ഹുസൈന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്യും.  എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂത്വാഹിര്‍, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ട്രഷറര്‍ അഷ്‌റഫ് കെ പി, എം ഉസ്മാന്‍ ഷൊര്‍ണ്ണൂര്‍, എ വൈ കുഞ്ഞുമുഹമ്മദ് മൗലവി സംസാരിച്ചു
Next Story

RELATED STORIES

Share it