സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും: ആരോഗ്യ മന്ത്രി
BY kasim kzm18 March 2018 4:20 AM GMT
kasim kzm18 March 2018 4:20 AM GMT
പാലക്കാട്: സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രവും ആയുര്‍വേദ ഡിസ്പെന്‍സറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു കുടുംബത്തിലെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യും.
ഇതുവഴി കുടുംബ ഡോക്ടര്‍ സംവിധാനം വളര്‍ത്തിയെടുക്കും. പരിപാടിയോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത്- കുടുംബശ്രീ എന്നിവയുടെ വിവിധ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യമായാണ് രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നത്. മൂന്ന് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വൈകിട്ട് ആറുവരെയുളള ചികില്‍സാ സൗകര്യം ഇതുവഴി ലഭിക്കും.
പി ഉണ്ണി എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ കുടുംബശ്രീയുടെ സൗജന്യ ഉച്ചഭക്ഷണ പരിപാടി “സുഭിക്ഷ”യുടെ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന് ഏറ്റുവാങ്ങി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത ആദരിച്ചു.
കുടുംബശ്രീയുടെ ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം എം കെ ദേവി നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി എന്‍ ഷാജു ശങ്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT