malappuram local

സംസ്ഥാനതല ഹജ്ജ് ക്യാംപ് ഇന്ന് സ്വലാത്ത് നഗറില്‍

മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാംപ് ഇന്ന്  സ്വലാത്ത് നഗറില്‍ നടക്കും. കൊല്ലം ജില്ലയിലെ കരുനാഗപള്ളിയില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വാഗത സംഘം ചെയര്‍മാന്‍  മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേരളത്തിന് പുറത്തുള്ള ലക്ഷദ്വീപ്, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും നേരത്തെ തന്നെ ക്യാംപിലെത്തി.
സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം നിര്‍വഹിക്കും.
ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ് ക്ലാസെടുക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍ കുട്ടി, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്‍ പി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ െ്രെടനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ സംസാരിക്കും.
ഹജ്ജ്, ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാംപിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്പ്്, യാത്രാ സംബന്ധമായ  വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും.
ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹജ്ജ് ഉംറ കര്‍മം, ചരിത്രം, അനുഭവം പുസ്ത പ്രകാശനവും ചടങ്ങില്‍ നടക്കും.
ഷോര്‍ട്ട് സര്‍ക്യൂട്ട് ടിവിയും മഅ്ദിന്‍ വെബ് ഹബ് വഴി തത്സമയ വെബ്കാസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം മൂന്നിന് അനാഥ, അന്ധ, ബധിര - മൂക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തി ല്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9645600072, 974 4748497.
Next Story

RELATED STORIES

Share it