Flash News

സംവരണ വിരുദ്ധ ബന്ദ്ഉത്തരേന്ത്യയില്‍ ചെറിയ തോതില്‍ അക്രമം

ന്യൂഡല്‍ഹി: രാജ്യത്തു നിലവിലുള്ള ജാതി സംവരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ സമ്മിശ്ര പ്രതികരണം. ജോലിക്കും വിദ്യാഭ്യാസത്തിനുമായി പിന്നാക്കക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിനെതിരേ ചില മുന്നാക്ക വിഭാക്കാരുടെ സംഘടനകളാണ്  ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. അടുത്തിടെ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് ബന്ദ് ചെറിയ തോതിലെങ്കിലും ജന ജീവിതത്തെ ബാധിച്ചത്. അതേസമയം, ബിഹാറിന്റെ വിവിധ മേഖലകളില്‍ ബന്ദിനെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉണ്ടയായതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പട്‌ന, ബെഗുസരായ്, ലഗിസരായ്, മുസഫര്‍പൂര്‍, ബോജ്പൂര്‍, ഷെയ്ക്പുര, നവാദ, ബര്‍ബാംഗ ജില്ലകളിലാണ് സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സംഘര്‍ഷങ്ങളില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
ബിഹാറില്‍ ബന്ദ് അനുകൂലികള്‍ റെയില്‍വേ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതായും കട കമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഉപരോധം മൂലം നിരവധി ട്രയിനുകളും വൈകി.  പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പലയിടത്തും ലാത്തിച്ചാര്‍ജ് നടത്തിയതായും പോലിസ് അറിയിച്ചു. അക്രമം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂര്‍, മുസഫര്‍നഗര്‍, ഷംലി, ഹാപുര്‍ എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഫിറോസാബാദിലെ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it