Flash News

സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം: പുതിയ വെബ്‌സൈറ്റ് ധനമന്ത്രി ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം: സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന സേവനങ്ങള്‍ ലഭ്യമാവുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന ഗസറ്റഡ് ജീവനക്കാരുടെ പേ സ്ലിപ്, വാര്‍ഷിക പ്രൊവിഡന്റ് ഫണ്ട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ജൂലൈ 1 മുതല്‍ ഡിജിറ്റലാവും. ഈ സേവനങ്ങളാണ് http://ksemp.agker.c-ag.gov.in എന്ന പുതിയ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. ജീവനക്കാര്‍, ഡ്രോയിങ് ഓഫിസര്‍മാര്‍, ട്രഷറി ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ഈ സൈറ്റിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ധനമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. കെ എം. എബ്രഹാം, പ്രിന്‍സിപ്പല്‍ എജി ആര്‍ പ്രേമന്‍ ദിനരാജ്, ഡെപ്യൂട്ടി എജിമാരായ സുകേന്ദ്രന്‍ പി, വിഷ്ണുകാന്ത് പി ബി എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it