malappuram local

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പണ്ഡിതന്‍മാരിലൂടെ മതത്തെ അറിയുക: മൗലാനാ നജീബ് മൗലവി

മലപ്പുറം: മതത്തിലേക്ക് അമുസ്‌ലിംകളെ ക്ഷണിക്കുന്ന മതപ്രബോധനം ഓരോ മുസ്‌ലിമിന്റെയും കടമയാണെന്ന വാദവുമായി ചിലര്‍ മുസ്‌ലിം പക്ഷത്തു നിന്നു രംഗത്തു വരുന്നതു മതനിയമം യഥാവിധം വായിക്കാത്തതിനാലാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ നജീബ് മൗലവി പറഞ്ഞു. പരിഭാഷകളിലൂടെയല്ല ഇസ്്‌ലാമിനെ അറിയേണ്ടത്. ഗ്രന്ഥങ്ങള്‍ പഠിച്ച പണ്ഡിതന്മരിലൂടെയാണ് മതത്തെ അറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള വിസാ നിയന്ത്രണത്തിനു പുറമെ ജറൂസലേമിനെ ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് ലോകമുസ്‌ലിംകളെ പ്രകോപിതരാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്  ട്രംപിന്റെ പ്രഖ്യാപനം മൂലം പശ്ചിമേഷ്യയില്‍ തീരാത്ത സംഘര്‍ഷത്തിനു നാന്ദി കുറിക്കപ്പെട്ടിരുക്കുകയാണ്.ഘര്‍വാപസിക്കാരുടെയും ഗോ സംരക്ഷണ സമിതികളുടെയും മറവില്‍ ഒരു സമുദായത്തെ തിരഞ്ഞു പിടിച്ചു നടത്തുന്ന അക്രമങ്ങളെ  പ്രതിരോധിക്കാതെ മുത്വലാഖ് മൂന്നുവര്‍ഷം തടവു ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാകുന്ന നിയമനിര്‍മ്മാണത്തിനു മുന്നിട്ടിറങ്ങിയ ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഒരു സമുദായത്തെ അപരവത്കരിക്കാനുള്ള ശ്രമത്തിലാണ്. മതത്തെ അറിയുക സംഘര്‍ഷം വെടിയുക എന്ന പ്രമേയത്തില്‍ മലപ്പുറത്തു നടന്ന കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സുവര്‍ണ്ണജൂബിലി മദ്ധ്യമേഖലാ സമാപനസംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ജംഇയ്യത്തുഉലമാ പ്രസിഡന്റ്് എന്‍ കെ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുഉലമാ സിക്രട്ടറി അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സികെ മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര, എം ബീരാന്‍കുട്ടി ഹസ്രത്ത്, കെഎ സമദ് മൗലവി മണ്ണാര്‍മ്മല, കെകെ കുഞ്ഞാലി മുസ്‌ല്യാര്‍ ചേലക്കാട്, യു അബ്ദുര്‍റഹീം മൗലവി പുല്ലൂര്‍, സിഎം അശ്‌റഫ് ബാഖവി ഒടിയപാറ, പി അലി അക്ബര്‍ മൗലവി,ഇ കെ അബ്ദുര്‍റശീദ് മുഈനി നറുകര സംസാരിച്ചു.രാവിലെ ടൗണ്‍ഹാളില്‍ നടന്ന പ്രാര്‍ഥനാപൂര്‍വ്വം സെഷന്‍ കെ എ സമദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ഖയ്യൂം ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രാസ്ഥാനികം സെഷന്‍ ഇഎം അബൂബക്കര്‍ മൗലവി ചെരക്കാപറമ്പിന്റെ അദ്ധ്യക്ഷതയില്‍ യു അലി മുസ്‌ല്യാര്‍ കിടങ്ങഴി ഉദ്ഘാടനം ചെയ്തു.സാമൂഹിക സെഷന്‍ ശൈഖുനാ യു അബ്ദുര്‍റഹീം മൗലവി കിടങ്ങഴിയുടെ അധ്യക്ഷതയില്‍ എസ്‌വൈഎഫ് സംസാസ്ഥാന പ്രസിഡന്റ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it