Movies

സംഘപരിവാര സംഘടനകള്‍ക്കെതിരേ പ്രതികരിച്ച് പാര്‍വ്വതി

സംഘപരിവാര സംഘടനകള്‍ക്കെതിരേ പ്രതികരിച്ച് പാര്‍വ്വതി
X
തിരുവനന്തപുരം: സിനിമകള്‍ക്കെതിരെ തിരിയുന്ന സംഘപരിവാര സംഘടനകള്‍ക്കെതിരേ തുറന്നടിച്ച് യുവനടി പാര്‍വ്വതി. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്ന അവര്‍
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്കും തലയും അരിയാന്‍ നടക്കുന്ന സംഘികളോട് 'നന്നായിക്കൂടേ'യെന്ന് ചോദിച്ചു.


'സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട.അതിനെക്കുറിച്ച് റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ.' പത്മാവതിയെ താന്‍ പിന്തുണയ്ക്കുന്നെന്നും' പാര്‍വതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി സിനിമകള്‍ക്കെതിരെയുള്ള സംഘപരിവാര്‍ വിവാദങ്ങള്‍ രാജ്യത്ത് കത്തിപ്പടരുകയാണ്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ച വിജയ് ചിത്രം മെര്‍സല്‍ വന്‍ കോലാഹലങ്ങള്‍ക്കൊടുവിലാണ് തിയ്യേറ്റര്‍ കണ്ടത്. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയാണ് ഇപ്പോള്‍ വിവാദത്തില്‍ മുങ്ങി നില്‍ക്കുന്നത്.

ചിത്രം രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായികയായ ദീപിക പദുക്കോണിന്റെ മൂക്കും തലയും അരിയുമെന്നും, സംവിധായകനും അഭിനേതക്കള്‍ക്കും നേരെ വധഭീഷണിയും ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it