World

ഷ്യ: പുടിന്‍ നാലാമതും അധികാരമേറ്റു

റമോസ്‌ക്കോ: നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വഌദിമിര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. മോസ്‌ക്കോയിലെ ഗ്രാന്റ് ക്രെംലിന്‍ പാലസിലായിരുന്നു 65കാരനായ പുടിന്റെ സത്യപ്രതിജ്ഞ. ആറുവര്‍ഷത്തേക്കു കൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിന് 2024 വരെ തുടരാം.
18 വര്‍ഷമായി റഷ്യയില്‍ പ്രസിഡന്റ് പദവി കൈയാളുകയാണ് പുടിന്‍. നിയമപ്രകാരം റഷ്യയില്‍ ഒരാള്‍ക്ക് അടുപ്പിച്ച് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റാവാന്‍ കഴിയില്ല. 2000ലാണ് പുടിന്‍ ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ പ്രധാനമന്ത്രിയായി. പിന്നീട് 2012ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച പുടിന്‍ 76 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.
പുടിന്‍ നാലാം തവണയും പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് നാവല്‍നിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്ന്, അലക്‌സി നാവല്‍നിയെയും 1600 അനുയായികളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ദിമിത്രി മെദ്്‌വദേവിനെ പുടിന്‍ വീണ്ടും പ്രധാന മന്ത്രിയായി നിയമിച്ചു.
Next Story

RELATED STORIES

Share it