thrissur local

ഷട്ടര്‍ സ്ഥാപനം 9ന്: പ്രതീക്ഷയോടെ പാടശേഖരങ്ങള്‍

തൃശൂര്‍: മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ അടിസ്ഥാന വികസന നിധിയുടെ സഹായത്തോടെ  വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ വില്ലേജുകളിലെ പാടശേഖരങ്ങളിലെ 12 ചിറകളിലെ  സ്ല്യൂയിസ് ഷട്ടറുകളുടെ ഉദ്ഘാടനം ഏപ്രില്‍ 9 രാവിലെ 8.30 ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. 13,60,222 രൂപ ചെലവിലാണ് ഷട്ടറുകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ തരിശായി കിടന്ന നിലങ്ങള്‍ കൃഷി യോഗ്യമാക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും സാധിച്ചു.
തോടുകളുടെ 2930.65 മീറ്റര്‍ പാര്‍ശ്വഭിത്തി കല്ല് കെട്ടി സംരക്ഷിച്ചു. ഇത് വരെ ഒരു കോടി അമ്പത് ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചത്. സ്ല്യൂയിസുകള്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം വില്‍വട്ടം കമ്പോളചിറയിലാണ് നടക്കുക.
പരിപാടിയില്‍ 12 ചിറകളുടെ ഷട്ടറുകള്‍ പാടശേഖരസമിതി ഭാരവാഹികള്‍ക്ക് മന്ത്രി കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയാകും.  മണ്ണുപര്യവേഷണ ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീകരിക്കും.
കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ്, തുടങ്ങിയവര്‍ ആശംസ നേരും. കോര്‍പ്പറേഷന്‍ വികസന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ബാബു സ്വാഗതവും ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ സിന്ധു പി ഡി നന്ദിയും പറയും.
Next Story

RELATED STORIES

Share it