ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍
BY ajay G.A.G11 July 2018 1:41 PM GMT
X
ajay G.A.G11 July 2018 1:41 PM GMT
കണ്ണൂര്‍: വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്കിയ സംഭവത്തില്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഡോ. എം പി ബിന്ദുവാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. സര്‍വകലാശാലയുടെ ധര്‍മശാലയിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തിലാണു ഷംസീറിന്റെ ഭാര്യയ്ക്കു നിയമനം നല്‍കിയത്. ഇന്‍ര്‍വ്യൂവില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ എംഎല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കിയത്. ഇതിനെതിരേയാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു നടത്തിയ താല്‍ക്കാലിക നിയമനം സംവരണാടിസ്ഥാനത്തിലാണെന്നാണ് സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ തൊട്ടടുത്ത നിയമനം സംവരണ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ പറയുന്നു. അതേസമയം, സംവരണതത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ വാദം.
കൂടാതെ, സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ ജൂണ്‍ എട്ടിനു തന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹരജിയില്‍ പറയുന്നു. ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നേരത്തെ പൊതുനിയമനത്തിന് വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. ജൂണ്‍ 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണ് കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കുകയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT