kannur local

ഷംന തസ്‌നീമിന്റെ ദുരൂഹമരണം : അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന്



കണ്ണൂര്‍: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഉരുവച്ചാലിലെ ഷംന തസ്‌നീമിന്റെ ദുരൂഹമരണം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് എറണാകുളം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് നടപടി. 206 ജൂലൈ 18നാണ് ഷംന പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ കുത്തിവയ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായത്. രാത്രിയോടെ മരണപ്പെട്ടു. രോഗവിവരം മനസ്സിലാക്കാതെ കൊടുത്ത കുത്തിവയ്പാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളില്‍. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഷംനയുടെ പിതാവ് അബൂട്ടി ആരോപിച്ചു. ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ േനതാവിനെയും കണ്ട് പരാതി േബാധിപ്പിച്ചിരുന്നു. പക്ഷേ, അേന്വഷണത്തില്‍ കാര്യമായ പുേരാഗതിയുണ്ടായില്ല. വളരെയധികം സമ്മര്‍ദം ചെലുത്തിയാണ് അന്വേഷണ റിപോര്‍ട്ടുകള്‍ ലഭിച്ചതെന്നും അബൂട്ടി പറഞ്ഞു. ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച പരാതിയില്‍, അക്കാദമി കമാന്‍ഡന്റിനോട് അടുത്ത സിറ്റിങില്‍ ഹാജരാവാനും പ്രദേശവാസികളുമായി ഉണ്ടാക്കിയ കരാര്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. സിറ്റിങില്‍ 28 കേസുകള്‍ പരിഗണിച്ചു. 11 എണ്ണത്തില്‍ തീര്‍പ്പായി.
Next Story

RELATED STORIES

Share it