kannur local

ശ്വാസവായുവിനു വേണ്ടി പരക്കം പായുന്ന കാലം വിദൂരമല്ല: അംബികാസുതന്‍ മാങ്ങാട്

പയ്യന്നൂര്‍: പരിസ്ഥിതിക്കെതിരേ നടക്കുന്ന ചൂഷണം ഇനിയും മനുഷ്യന്‍ തുടര്‍ന്നാല്‍ ശ്വാസ വായുവിനു വേണ്ടി പരക്കം പായുന്ന കാലം വിദൂരമല്ലെന്ന് എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അംബികാ സുതന്‍ മാങ്ങാട്. സി കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇന്‍സൈറ്റ് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തുന്ന ദ്വിദിന സഹവാസ ക്യാംപ് 'ഉണര്‍ത്ത്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവിയായി മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മനുഷ്യന്‍ മറന്നു പോവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലത്തിന്റെ പരിധിയില്‍പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളാണ് ക്യാംപിലുള്ളത്. കോറോം ഗവ.് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാംപിന്റെ ഉദ്ഘാടന ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. എം ബാലന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ എം ചന്തുക്കുട്ടി, പി ഭാസ്‌കരന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക എ ബാലാമണി, പ്രിന്‍സിപ്പല്‍ കെ ഗോപിനാഥന്‍, ക്യാംപ് കോ ഓര്‍ഡിനേറ്റര്‍ പി സുഗുണന്‍ സംസാരിച്ചു. കാസര്‍ഗോഡ് കോസ്റ്റല്‍ പോലിസ് ഇന്‍സ്‌പെകടര്‍ പ്രമോദ്, ഡോ. പി സന്തോഷ്, നിര്‍മല്‍ കുമാര്‍ കാടകം എന്നിവര്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it