Cricket

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
X

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മല്‍സരത്തില്‍ എട്ട് വിക്കറ്റ് ലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ (100*) ബാറ്റിങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ (65) തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രോഹിത് ശര്‍മ ഏഴ് റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് കൂടാരം കയറുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും ബൗളിങാണ് ലങ്കയെ തകര്‍ത്തത്. മൂന്ന് വിക്കറ്റിന് 160 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 215 റണ്‍സില്‍ ഓള്‍ ഔട്ടായത്. ലങ്കന്‍ നിരയില്‍ ഉപുല്‍ തരംഗ (95) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സമരവിക്രമയും (42) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it