ശ്രീജിത്തിന്റെ മരണം: കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: സിപിഎം

തിരുവനന്തപുരം/പത്തനംതിട്ട:  ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു സിപിഎം. ലോക്കപ്പ് മര്‍ദനത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികളായ പോലിസുകാര്‍ സര്‍വീസിലുണ്ടാവില്ല.  കസ്റ്റഡി മരണത്തിനു സിപിഎം എതിരാണ്. കസ്റ്റഡിയിലുള്ള ദുര്‍ബലനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. എസ്പിയെയും പോലിസ് ഉദ്യോഗസ്ഥരെയും നിശ്ചയിക്കുന്നതു പ്രതിപക്ഷ നേതാവല്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താലിനെ അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് കുട്ടായ്മ എന്ന പേരില്‍ ആഹ്വാനം ചെയ്ത അരാജക കുട്ടായ്മയാണു ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രചാരണത്തില്‍പ്പെട്ടു പോവാതിരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ജാഗ്രത ഉള്ളവരാകണം. സങ്കുചിത സമരരീതിയല്ല വേണ്ടത്. ഏതു സംഘടനയാണു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആളും പേരും ഇല്ലാത്ത സമരത്തിലേക്ക് പോവുന്നത് അരാജകത്വം ഉണ്ടാക്കും. അരാജക സമരത്തിന്റെ ഭാഗമാവാന്‍ പാടില്ല. കഠ്‌വ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും ഹര്‍ത്താല്‍ പ്രതിഷേധങ്ങളെ ശിഥിലമാക്കുമെന്നും കോടിയേരി വിമര്‍ശിച്ചു.
അതേസമയം, വരാപ്പുഴയില്‍ ശ്രീജിത്തിനെക്കൊന്ന കേസില്‍ അന്വേഷണം കാര്യക്ഷമമായി നടന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കന്മാരിലേക്ക് കേസ് അന്വേഷണം എത്തും എന്നുള്ള ആശങ്കയാണ് അന്വേഷണം അട്ടിമറിക്കുന്നതിനു പിന്നിലെന്നു വി മുരളീധരന്‍ എംപി പറഞ്ഞു.
Next Story

RELATED STORIES

Share it