thiruvananthapuram local

ശ്രീകാര്യം സാജു വധശ്രമക്കേസിലെ മുഖ്യപ്രതി പിടിയി

ല്‍കഴക്കൂട്ടം: സിപിഎം വഞ്ചിയൂര്‍ ഏരിയാകമ്മറ്റി അംഗം ഇടവുക്കോട് സ്വദേശി എല്‍എസ് സാജുവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരകന്‍ പിടിയിലായി. കേരളാദിത്യപുരം അയണിയറത്തല രമാഭവനില്‍ വിഷ്ണു എന്ന ഉണ്ണിക്കുട്ടന്‍ (24) ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് ശ്രീകാര്യം ഉപനഗര്‍ വിദ്യാര്‍ഥി പ്രമുഖും ആര്‍എസ്എസ് സജീവ പ്രവര്‍ത്തകനുമാണ് വിഷ്ണു. വിഷ്ണുവാണ് എല്‍എസ് സാജുവിന്റെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. സാജു സമീപത്തെ തയ്യല്‍കടയില്‍ ഓടി കയറിയതുകൊണ്ടാണ് വെട്ടികൊലപ്പെടുത്താന്‍ സാധിക്കാത്തതെന്ന്  പോലിസ് പറഞ്ഞു. ചെല്ലമംഗലത്തിനു സമീപം വട്ടവിളയില്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതും സംഘര്‍ഷം സൃഷ്ടിച്ചതിനും വിഷ്ണുവിനെതിരെ ശ്രീകാര്യം പോലിസില്‍ കേസുണ്ട്. സംഭവം നടന്ന ദിവസം ഇയാള്‍ വന്ന ബൈക്കും പോലിസ് കണ്ടെടുത്തിട്ടുണ്ട്. സാജുവിനെ വെട്ടിയ കേസില്‍ ഒന്നാം ഒന്നാം പ്രതി ആര്‍എസ്എസ് ശാരീരിക് പ്രമുഖ് ചെറുവയ്ക്കല്‍ ഇളംകുളം മഠത്തുനട താഴത്തുവിളാകം രമ്യാ ഭവനില്‍ സുമേഷ്(26), മുഖ്യശിക്ഷക് കല്ലംപള്ളി വിനായകനഗര്‍ കൃഷ്ണവിലാസം വീട്ടില്‍ ജയശങ്കര്‍(26), ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇടവുക്കോട് കരുമ്പൂകോണം ക്ഷേത്രത്തിനു സമീപം പറയ്‌ക്കോട് പുത്തന്‍വീട്ടില്‍ വിഗ്‌നേഷ്(21) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി മൂന്നു പേരെകുടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം.ആഴ്ചകളായി ആക്രമണം നടത്താന്‍ പദ്ധതിക്കുള്ള ഒരുക്കത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.  കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങി കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ ഏഴംഗ സംഘമാണ് അക്രമണം നടത്തിയത്.  സാരമായ പരുക്കുള്ള സാജു ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കല്‍കോളജ് ന്യൂറോ ഐസിയില്‍ ഇപ്പോഴും ചികിത്സയിലാണ്. കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് അസി.കമ്മിഷണര്‍ ആര്‍ അനില്‍കുമാര്‍,മെഡിക്കല്‍ കോളജ് സിഐ സി ബിനുകുമാര്‍,ശ്രീകാര്യം എസ്‌ഐ സനോജ്, ഷാഡോ എസ്‌ഐ സുനിലാല്‍, എച്ച്‌സി മാരായ ഖാദര്‍,അനി,ബിനു, സിറ്റി ഷാഡോ പോലിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it