Flash News

ശേഖര്‍ റെഡ്ഡി കേസ് : 30 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടുകെട്ടി



ചെന്നൈ: തമിഴ്‌നാട്ടിലെ മണല്‍ഖനന രാജാവ് ജെ ശേഖര്‍ റെഡ്ഡിക്കെതിരായ കള്ളപ്പണം വെളുപ്പിച്ച കേസില്‍ 30 കിലോഗ്രാം വരുന്ന സ്വര്‍ണക്കട്ടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സ്വര്‍ണക്കട്ടികള്‍ക്ക് 8.56 കോടി രൂപ വിലമതിക്കും. നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണം ഉല്‍പാദിപ്പിച്ചതിന് റെഡ്ഡിയെ നേരത്തേ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആറിനെ ആധാരമാക്കിയാണ് റെഡ്ഡിക്കെതിരേ ഇഡി ക്രമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.നോട്ട് നിരോധനത്തിനു ശേഷം റെഡ്ഡിയുമായി ബന്ധപ്പെട്ട 142 കോടിയുടെ അനധികൃത സമ്പാദ്യം ആദായനികുതി ഉദ്യോഗസ്ഥര്‍ പുറത്തുകൊണ്ടുവന്നിരുന്നു. 34 കോടിയുടെ പുതിയ നോട്ടുകളും 97 കോടിയുടെ 1000ന്റെയും 500ന്റെയും പഴയ നോട്ടുകളും 177 കിലോഗ്രാം സ്വര്‍ണക്കട്ടികളുമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it