Flash News

ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി

ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി
X


തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണിത്.
കേസിന്റെ അന്വേഷണം ഏത് ഏജന്‍സിക്കും കൈമാറാന്‍ തയാറാണെന്നു കണ്ണൂരിലെ സമാധാന യോഗത്തിനുശേഷം മന്ത്രി എ.കെ.ബാലന്‍ നടത്തിയ പറഞ്ഞതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ അറിയിച്ചത്.
സമാധാനയോഗത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . ഷുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെ പിടികൂടിയ പൊലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകെ 11 പ്രതികള്‍ പിടിയിലായി. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്‍പത് രാഷ്ട്രീയ കൊലപാതങ്ങളാണു നടന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it