ശുഹൈബ് വധം: വിശദമായ വാദം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ വെള്ളിയാഴ്ച വിശദമായി വാദംകേള്‍ക്കുമെന്ന് സുപ്രിംകോടതി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹരജികള്‍ ഇന്നലെ ജഡ്ജിമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസില്‍ വിചാരണാ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ സിബിഐയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it