Flash News

ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നു: പിതാവ്

ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നു: പിതാവ്
X
കണ്ണൂര്‍: എടയന്നൂരിനടുത്ത തെരൂരില്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ എസ് വി ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. സിപിഎം തടവുകാര്‍ ജയിലില്‍ വെച്ച് ശുഹൈബിനെ ആക്രമിച്ചിരുന്നുവെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു.
ശുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെഎസ്‌യുവിനുവേണ്ടി ശുഹൈബ് ഇടപെട്ടതാണ് ശത്രുതയ്ക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു.



ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഇതുവരെയായിട്ടും  പോലീസ് തങ്ങളുടെ മൊഴിയെടുക്കുകയോ വരികയോ ചെയ്തിട്ടില്ലെന്നും പിതാവ് പറഞ്ഞു.
അതേസമയം, ശുഹൈബിന്റെ കൊലപാതകരം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യംമൂലമാണെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ പോലീസ് ചോദ്യം ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. എസ്എസ്എഫ് എടയന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തകന്‍ കൂടിയായ ശുഹൈബ് തെരൂരിലെ തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കവെ നമ്പര്‍ പതിക്കാത്ത ഓമ്‌നി വാനിലെത്തിയ സംഘമാണ് ആക്രമിച്ചത്. ശബ്ദം കേട്ട് എത്തിയവര്‍ക്കു നേരെയും ബോംബെറിഞ്ഞു. അക്രമം തടയുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് മന്‍സിലില്‍ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. അക്രമികള്‍ വാനില്‍ രക്ഷപ്പെട്ടു. ശുഹൈബിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. ശരീരത്തില്‍ 37 മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it