Flash News

ശുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

ശുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
X


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ . കേസില്‍ ഇനിയും പിടികൂടാനുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും കേസിലെ അന്വേഷണം കുറ്റമറ്റതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുഹൈബ് വധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട്  സണ്ണി ജോസഫ് എംഎല്‍എയാണ് സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്.
കറുത്ത ബാഡ്ജ് ധരിച്ച് എത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിഷയം ഉന്നയിച്ചതിനെത്തുടര്‍ന്ന്  ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. തുടര്‍ന്ന് മീഡിയ ഗ്യാലറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. ചിത്രങ്ങളെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
വിറകുകീറുന്നതു പോലെയാണ് മനുഷ്യശരീരം വെട്ടിമുറിച്ചതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് പറഞ്ഞു. ശുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കൊലപാതകം നിസാരവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ണാര്‍കാട് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.
Next Story

RELATED STORIES

Share it