kasaragod local

ശുചിമുറിയില്ലാത്ത ചെക്‌പോസ്റ്റില്‍ നിയമനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു



കാസര്‍കോട്: ശുചിമുറി പോലുമില്ലാത്ത വാണിജ്യനികുതി ചെക് പോസ്റ്റില്‍ 18 ദിവസം തുടര്‍ച്ചയായി ഒരു ഉദ്യോഗസ്ഥനെ ജോലിക്ക് നിയോഗിച്ച അധികൃതരുടെ നടപടിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരത്തെ വാണിജ്യ നികുതി കമ്മീഷണര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വാണിജ്യ നികുതി വകുപ്പിന്റെ സാറ്റലൈറ്റ് ചെക്ക് പോസ്റ്റായ ബായിക്കട്ട ബേരിക്കയിലാണ് സംഭവം.   കോതമംഗലം സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ കെ എന്‍ രവിയാണ് പകരക്കാരനില്ലാതെ ജോലിയില്‍ തുടരുന്നത്. രാജ്യം ചരക്കുസേവന നികുതി പാസാക്കാനൊരുങ്ങുമ്പോള്‍ ഇത്തരമൊരു ദുരവസ്ഥ ഒരുദ്യോഗസ്ഥന്‍ അനുഭവിക്കേണ്ടി വരുന്നത് ദയനീയമാണെന്ന് കെ മോഹന്‍കുമാര്‍ പറഞ്ഞു. ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന ഒരു കടമുറിയിലാണ് രവി ജോലി ചെയ്യുന്നത്. ഉറക്കവും ഭക്ഷണവും ജോലിയുമെല്ലാം ഇവിടെ തന്നെ. സമീപത്തെ സര്‍വിസ് സ്റ്റേഷനിലെ ശുചിമുറിയാണ് ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്.
Next Story

RELATED STORIES

Share it