malappuram local

ശുചിത്വമിഷന്‍ അജൈവ മാലിന്യ സംസ്‌കരണ യജ്ഞം നടപ്പാക്കുന്നു

മലപ്പുറം: ആക്രിക്കച്ചവടക്കാരുടെ സംഘടനയുടെ സഹകരണത്തോടെ വീടുകളിലെ അജൈവ മാലിന്യം ശേഖരിച്ച് പുനരുപയോഗ യോഗ്യമാക്കാനുള്ള യജ്ഞവുമായി ശുചിത്വമിഷന്‍.
പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യത്തില്‍നിന്നു രക്ഷ നേടുകയും മാലിന്യ സംസ്‌കരണത്തിനായി വരുന്ന ഭീമമായ ചെലവ് കുറച്ച് കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 21 മുതല്‍ 31 വരെ ജില്ലയിലെ നൂറോളം പാഴ് വസ്തു വ്യാപാര സ്ഥാപനങ്ങളില്‍ അജൈവമാലിന്യം ശേഖരിക്കും.
ചെരിപ്പുകള്‍, ബാഗുകള്‍, പ്ലാസ്റ്റിക്കുകള്‍, കുപ്പിച്ചില്ലുകള്‍ എന്നിവ ഉണക്കി വൃത്തിയാക്കി തരംതിരിച്ച് വേണം ശേഖരണ സ്ഥലങ്ങളിലെത്തിക്കാന്‍.
ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്ക് അവ സംസ്‌കരണ പുനര്‍നിര്‍മാണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനാവശ്യമായ ചെറിയ തുക മാത്രം നല്‍കിയാല്‍ മതി. അജൈവ മാലിന്യം ശേഖരിക്കാനാളില്ലാത്തതാണ് പലപ്പോഴും മാലിന്യം കുമിഞ്ഞുകൂടാനും അതുവഴി മാരക രോഗങ്ങള്‍ പകരാനും കാരണമാവുന്നത് എന്നതിനാല്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു. ഫോണ്‍ 9846034564, 9745007650.
Next Story

RELATED STORIES

Share it