Flash News

ശാസ്ത്രജ്ഞന്‍ ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു

ശാസ്ത്രജ്ഞന്‍ ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു
X


വാഷിങ്ടണ്‍: ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു. 86 വയസായിരുന്നു. അമേരിക്കയിലെ ടെക്‌സസില്‍ലായിരുന്നു അന്ത്യം. കോട്ടയം പള്ളം സ്വദേശിയായിരുന്നു. ക്വാണ്ടം ഒപ്ടിക്‌സിലെ അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. ഒമ്പത് തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. 2005ല്‍ അദ്ദേഹം കൂടി പങ്കാളിയായ ക്വാണ്ടം ഒപ്ടിക്‌സിലെ സുദര്‍ശന്‍-ഗ്ലോബര്‍ റപ്രസന്റേഷന് നൊബേല്‍ സമ്മാനം നല്‍കാതത്തത് വിവാദമായിരുന്നു. ഇതേ സംഭാവനയ്ക്ക് റോയ് ജെ ഗ്ലോബറിന് പുരസ്‌കാരം ലഭിച്ചിരുന്നു

ഒപ്ടിക്കല്‍ കൊഹറന്‍സി, സുദര്‍ശന്‍-ഗ്ലോബര്‍ റപ്രസന്റേഷന്‍, വി-എ തിയറി, ടാക്കിയോണ്‍സ്, ക്വാണ്ടം സിനോ എഫക്ട്, ഓപ്പണ്‍ ക്വാണ്ടം സിസ്റ്റം, സ്പിന്‍-സ്റ്റാറ്റിസ്റ്റിക്‌സ് തിയറം ഉള്‍പ്പെടെ തിയററ്റിക്കല്‍ ഫിസിക്‌സില്‍ നിരവധി സംഭാവനകള്‍ സുദര്‍ശന്‍ നല്‍കിയിട്ടുണ്ട്.

ടെക്‌സസ് യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന സുദര്‍ശന്‍ സിഎംഎസ് കോളജ് കോട്ടയം, മദ്രാസ് ക്രിസ്റ്റിയന്‍ കോളജ്, മദ്രാസ് യൂനിവേഴ്‌സിറ്റി, റോച്ചസറ്റര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

ഐസിടിപി ഡിറാക്ക് മെഡല്‍(2010), പദ്്മ വിഭൂഷണ്‍(2007), മജോരന പ്രൈസ്(2006), ട്വാസ് പ്രൈസ്(1985), ബോസ് മെഡല്‍(1977), പദ്്മ ഭൂഷണ്‍(1976), സി വി രാമന്‍ അവാര്‍ഡ്(1970) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it