ശസ്ത്രക്രിയകള്‍ക്ക് ബദല്‍ സംവിധാനം വേണം: യൂത്ത് കോണ്‍ഗ്രസ്
BY kasim kzm18 March 2018 3:54 AM GMT
kasim kzm18 March 2018 3:54 AM GMT
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ഓപറേഷന്‍ തിയേറ്റര്‍ ബദല്‍ ശസ്ത്രക്രിയ സംവിധാനങ്ങളേര്‍പ്പെടുത്താതെ അടച്ചിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിന് നിവേദനം നല്‍കി. രോഗികളെ വലയ്ക്കുന്ന പ്രശ്‌നത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബദല്‍ സംവിധാനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിലില്ലെന്നും സമയം ദീര്‍ഘിപ്പിക്കാതെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ മീനായി, ഒഐസിസി ജിദ്ദ കമ്മറ്റി സെക്രട്ടറി ഷബീര്‍ വല്ലാഞ്ചിറ, അനസ് അത്തിമണ്ണില്‍, മനോജ് തടപ്പറമ്പ്, ജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT