ശമ്പളമില്ല; പോലിസുകാരന്‍ ഭിക്ഷാടനത്തിന് അനുമതി തേടി

മുംബൈ: കഴിഞ്ഞ രണ്ടു മാസമായി ശമ്പളം കിട്ടാത്ത തനിക്ക് യൂനിഫോമില്‍ ഭിക്ഷാടനം നടത്താന്‍ അനുമതി നല്‍കണമെന്നു പോലിസുകാരന്‍.
മുംബൈ പോലിസിലെ കോണ്‍സ്റ്റബില്‍ ധ്യാനേശ്വര്‍ അഹിര്‍ റാവുവാണ് ഈ ആവശ്യം ഉന്നയിച്ച് മുംബൈ പോലിസ് കമ്മീഷണര്‍ ദത്ത പഡസല്‍ഗികര്‍ക്കും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്തെഴുതിയത്.
തന്റെ രോഗിയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനും നിത്യചെലവുകള്‍ക്കും മറ്റു മാര്‍ഗങ്ങളൊന്നും കാണുന്നില്ലെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
മാര്‍ച്ച് 30 മുതല്‍ 22 വരെ അഹിര്‍ റാവു അവധിയിലായിരുന്നു. മാര്‍ച്ച് 28നു ജോലിക്ക് ഹാജരായി. എന്നാല്‍ അതിനുശേഷം തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നു പോലിസുകാരന്‍ കത്തില്‍ പറഞ്ഞു. ശമ്പളം മുടങ്ങിയതിനാല്‍ വല്ലാതെ ക്ലേശിക്കുകയാണെന്നും അതിനാല്‍ യാചകവൃത്തിക്ക് അനുമതി നല്‍കണമെന്നുമാണ് ആവശ്യം. വിഷയം ഭരണ വകുപ്പിന്റെ കീഴിലാണെന്നും കത്തിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമാണ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വസന്ത് ജാധവ് പറഞ്ഞത്.
Next Story

RELATED STORIES

Share it