ശബരിമല: സ്ത്രീകളെ മര്‍ദിച്ചെന്നത് വ്യാജ പ്രചാരണം; കേസെടുത്തു

പറവൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നാമജപത്തിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പറവൂരില്‍ പോലിസ് ക്രൂരമായി മര്‍ദിച്ചെന്ന നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണത്തിനെതിരേ പോലിസ് കേസെടുത്തു. ഐപിസി 453 വകുപ്പു പ്രകാരമാണ് കേസെടുത്തത്.
ശനിയാഴ്ചയാണ് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തി ല്‍ നാമജപയജ്ഞം സംഘടിപ്പിച്ചത്. ഫേസ്ബുക്ക് വഴിയും വാ ട്ട്‌സ്ആപ്പിലൂടെയും പരിപാടിക്കെത്തിയ സ്ത്രീകളെയടക്കം പോലിസ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലിസ് നടപടിയെന്ന വ്യാജേന വര്‍ഗീയ പ്രചാരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതി രേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി യു ശ്രീജിത്ത് ഡിജിപി ഉള്‍െപ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പ്രചാരണത്തിന്റെ ഉറവിടമായ ഫേസ്ബുക്ക് വിലാസങ്ങളും സ്‌ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം നല്‍കിയിരുന്നു. ഇതിന്റെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അനില്‍ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it