ശബരിമല: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍
BY kasim kzm18 Oct 2018 3:00 AM GMT
kasim kzm18 Oct 2018 3:00 AM GMT
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ശബരിമല തന്ത്രി കുടുംബാംഗമായ താന്‍ പൊതു പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഈശ്വറിന്റെ ഹരജിയില്‍ പറയുന്നു. ശബരിമല ഭക്തരെ പിന്തുണച്ച് ഇപ്പോള്‍ നടക്കുന്ന ശബരിമല മൂവ്‌മെന്റില്‍ സജീവമാണ്. ഇതോടൊപ്പം വിവിധ പ്രാര്‍ഥനാ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശബരിമലയിലാണ് ഇപ്പോഴുള്ളത്. ശബരിമല ഭക്തര്‍ക്കു വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി തന്നെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT