Flash News

ശബരിമല: ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കും- എസ്ഡിപിഐ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപി, ആര്‍എസ്എസ് കാപട്യം തുറന്നുകാണിച്ചും ഭരണഘടന കത്തിക്കണമെന്ന ആഹ്വാനത്തില്‍ പ്രതിഷേധിച്ചും ഭരണഘടനാ സംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കുള്ള വിലക്കിനെതിരേ സുപ്രിംകോടതിയെ സമീപിച്ചതും കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തതും ആര്‍എസ്എസാണ്. പിന്നീട് ഭക്തരെ തെരുവിലിറക്കി കേരളത്തെ സംഘര്‍ഷഭരിതമാക്കുന്ന തരത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള സവര്‍ണ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയേണ്ടതുണ്ട്. കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരേ അവര്‍ണ ജനവിഭാഗങ്ങള്‍ രംഗത്തുവരണമെന്നും എസ്ഡിപിഐ ആഹ്വാനംചെയ്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്—റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ എസ് ഖാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍കുഞ്ഞ്, പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, കെ പി സുഫീറ, ഡോ. സി എച്ച് അഷ്‌റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, അഡ്വ. എ എ റഹീം, നൗഷാദ് മംഗലശ്ശേരി, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സിയാദ് കണ്ടല, അഷ്—റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), എ കെ സലാഹുദ്ദീന്‍, ഷറാഫത്ത് മല്ലം (കൊല്ലം), അന്‍സാരി ഏനാത്ത്, താജുദ്ദീന്‍ നിരണം (പത്തനംതിട്ട), എം സാലിം (ആലപ്പുഴ), സി എച്ച് ഹസീബ്, അല്‍ത്താഫ് ഹസന്‍ (കോട്ടയം), മജീദ് (ഇടുക്കി), അജ്മല്‍ കെ മുജീബ്, ഷമീര്‍ മാഞ്ഞാലി (എറണാകുളം), ഇ എം ലത്തീഫ്, നാസര്‍ പരൂര്‍ (തൃശൂര്‍), എസ് പി അമീര്‍ അലി, അലവിക്കുട്ടി (പാലക്കാട്), സി പി അബ്ദുല്‍ ലത്തീഫ് (മലപ്പുറം), മുസ്തഫ പാലേരി, സലീം കാരാടി (കോഴിക്കോട്), ഹംസ വാര്യാട്, നാസര്‍ തുരുത്തിയില്‍ (വയനാട്), ബഷീര്‍ പുന്നാട്, ബഷീര്‍ കണ്ണാടിപ്പറമ്പ് (കണ്ണൂര്‍), ശരീഫ് പടന്ന (കാസര്‍കോട്) ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it