Pathanamthitta local

ശബരിമല തീര്‍ത്ഥാടനം: കൈതച്ചക്ക, തണ്ണിമത്തന്‍ വിപണനം നിയന്ത്രിച്ചേക്കും

പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ കൈതച്ചക്ക, തണ്ണിമത്തന്‍ തുടങ്ങിയവയുടെ വിപണനം നിയന്ത്രിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തീര്‍ഥാടന മുന്നൊരുക്കത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ കൈതച്ചക്ക, തണ്ണിമത്തന്‍ ഇവയുടെ വ്യാപാരം നിരോധിക്കുകയാണെങ്കില്‍ വന്യമൃഗ ശല്യവും വന്‍തോതിലുള്ള മലിനീകരണവും തടയാന്‍ കഴിയുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വാണിജ്യ താല്‍പര്യങ്ങളാണ് ഇത്തരത്തിലുള്ള ഉല്‍്പന്നങ്ങളുടെ വിപണനത്തിന് കാരണം. പമ്പയിലെയും സന്നിധാനത്തെയും കടകളില്‍ നൂഡില്‍സ് ഉള്‍പ്പെടെയുള്ള ചൈനീസ് ഭക്ഷണസാധനങ്ങള്‍ വരെ വില്‍ക്കുന്ന സാഹചര്യമുണ്ട്. തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് ഇത്തരം ഭക്ഷണസാധനങ്ങള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
അടുത്ത തീര്‍ഥാടന കാലത്തേക്കുള്ള കടകളുടെ ലേലം ജൂലൈ 24,25,26 തീയതികളില്‍ നടക്കും. ഇടെന്‍ഡര്‍ വഴിയാണ് ലേലം. യോഗത്തില്‍ പങ്കെടുക്കാതിരുന്ന വകുപ്പ് മേധാവികളോട് വിശദീകരണം ആരായാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it