ശബരിമല ഇടത്താവള സമുച്ചയം: 100 കോടിയുടെ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ശബരിമല ഇടത്താവള സമുച്ചയ നിര്‍മാണത്തിന് കിഫ്ബിയുമായി ദേവസ്വം വകുപ്പ് 100 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കിഫ്ബി സിഇഒ കെ എം എബ്രഹാമും ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലുമാണ് കരാറില്‍ ഒപ്പുവച്ചത്. നിലയ്ക്കലില്‍ 35 കോടി രൂപയുടെ ഇടത്താവള സമുച്ചയമാണ് നിര്‍മിക്കുന്നത്.
50,000 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ടാങ്ക്, ബയോഗ്യാസ് പ്ലാന്റ്, തടയണ, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കമുള്ള ഇടത്താവള സമുച്ചയ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പമ്പയില്‍ 5 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിന് 45 കോടി രൂപയും കിഫ്ബി നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോ ര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it