ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ ഹര്‍ത്താല്‍; നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാന്‍ നടപടി വേണം

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ചില ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാന്‍ വേണ്ട നടപടികള്‍ പോലിസ് സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
സാധാരണക്കാര്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ഹര്‍ത്താലിനെ ചോദ്യം ചെയ്ത് എറണാകുളം ഉദയംപേരൂര്‍ സ്വദേശിയും സേ നോ ടു ഹര്‍ത്താല്‍ എന്ന പ്രസ്ഥാനത്തിന്റെ നേതാവുമായ രാജു പി നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ആരാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നു പോലും ജനങ്ങള്‍ക്കറിയില്ലെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു. അതിനാല്‍ തന്നെ ഹര്‍ത്താലി ല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളില്‍ നിന്നു നഷ്ടപരിഹാരം വാങ്ങാന്‍ കഴിയുന്നില്ല. ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നുമില്ല.
ബന്ദും ഹര്‍ത്താലും സുപ്രിംകോടതി നിരോധിച്ചതായിട്ടും കേരളത്തില്‍ വീണ്ടും വീണ്ടും ഹര്‍ത്താലുകള്‍ നടക്കുകയാണ്. ഈ ഹര്‍ത്താല്‍ സംബന്ധിച്ച് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കനത്ത പ്രചാരണമാണ് നടക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it