thrissur local

വ്രത വിശുദ്ധിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷം

തൃശൂര്‍: തഖ്ബീര്‍ ധ്വനികളാല്‍ മുഖരിതവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്താല്‍ ഇസ്‌ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാല്‍ പിറ കണ്ടതോടെ വ്രതശുദ്ധിയുടെ 29 ദിനങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു. നോമ്പില്‍ നേടിയെടുത്ത ആത്മ ചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും അത്തര്‍ പൂശിയും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി. നമസ്‌ക്കാരത്തിനുശേഷം പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസകള്‍ കൈമാറി മധുരപലഹാരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചു. മരിച്ചുപോയ ബന്ധുമിത്രാദികളുടെ കബറിടങ്ങളില്‍ പ്രാര്‍ഥന നടത്തി. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തി ആശംസകളറിയിച്ചു പള്ളികളിലും ഈദ്ഗാഹുകളിലും മഴയെ അവഗണിച്ച് വിശ്വാസികള്‍ നിസ്‌കാരത്തിന് കൂട്ടമായെത്തി.ചെറിയപെരുന്നാളിനോടനുബന്ധിച്ച് വിവിധ ഈദുഗാഹുകളിലും പള്ളികളിലും നടന്ന നമസ്‌കാരത്തിന് ആയിരങ്ങളെത്തി. തൃശൂര്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി സി.എം.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്‌കാരത്തിന് തൃശൂര്‍ ഹിറാമസ്ജിദ് ഖത്തീബ് മുനീര്‍ വരന്തരപ്പിള്ളി നേതൃത്വം നല്‍കി. തൃശൂര്‍ ശക്തന്‍തമ്പുരാന്‍ എം.ഐ.സി. മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ഫൈസി ഓണമ്പിള്ളി നേതൃത്വം നല്‍കി. വടക്കാഞ്ചേരി മേഖലയിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. വടക്കാഞ്ചേരി ജുമാ മസ്ജിദില്‍ കമറുദ്ദീന്‍ സാഖഫി അല്‍ അസ്‌രി, ഓട്ടുപാറ ടൗണ്‍ മസ്ജിദില്‍ അബ്ദുള്‍ കബീര്‍ ഫൈസി, കാഞ്ഞിരക്കോട് മസ്ജിദില്‍ ഷെമീര്‍ ഫൈസി, കരുമത്ര മസ്ജിദില്‍ സയിദ് അലവി സുഹ്‌രി, വാഴക്കോട് ജുമാ മസ്ജിദില്‍ അബ്ദുള്‍ സമദ് സഖാഫി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. കയ്പമംഗലം മേഖലയില്‍ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കയ്പമംഗലം ബദര്‍ പള്ളിയില്‍ പെരുമറ്റം മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരും കയ്പമംഗലം പുത്തന്‍പള്ളി ജുമാമസ്ജിദില്‍ അബ്ദുള്‍ സമദ് ഫൈസിയും നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ചാലക്കുടി ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി നേതൃത്വം നല്‍കി. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മണത്തല ജുമാമസ്ജിദില്‍ ഖത്തീബ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മുതുവട്ടൂര്‍ രാജഹാള്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹിന് ഖത്തീബ് സുലൈമാന്‍ അസ്ഹരി, എടക്കഴിയൂര്‍ ജുമാമസ്ജില്‍ മുഹമ്മദ് ദാരിമി അരിമ്പ്ര, ടൗണ്‍ മസ്ജിദീല്‍ ടി.കെ.ഹംസ ബാഖവി എന്നിവരും നേതൃത്വം നല്‍കി.മാള മേഖലയിലെ വിവിധ മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മാള മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ഇമാം സുബൈര്‍ മന്നാനി, കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അഹ്‌സനി, അഷ്ടമിച്ചിറ നൂറുല്‍ ഹുദാ ജുമാ മസ്ജിദ് ഇമാം മുഹമ്മദലി മൗലവി, കോണത്ത്കുന്ന് ജുമുഅ മസ്ജിദ് സിപി.മുഹമ്മദ് ഫൈസി, കോവിലകത്ത്കുന്ന് മസ്ജിദ് സിദ്ധീഖ് റഹ്മാനി, വടക്കുംകര ജുമുഅ മസ്ജിദ് അബ്ദു റഹ്മാന്‍ ബാഖവി, വെള്ളാങ്ങല്ലുര്‍ മഹല്ല് കെപി സൈനുദ്ധീന്‍ ഫൈസി, കടലായി ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ ലത്തീഫ് ഖാസിമി, കടലായി ചെറിയപള്ളി ഇമാം നിസാമുദ്ധീന്‍ മിസ്ബാഹി, കാരുമാത്ര മസ്ജിദ് അബ്ദുല്‍ ശൂകൂര്‍ മൗലവി, പെഴുംകാട് മസ്ജിദുല്‍ ബദരിയ്യ ഇമാം ഷൗക്കത്തലി ഫൈസി, മാള ഐ എസ് ടി ജുമാ മസ്ജിദ് ടി എം അഹമ്മദ് നബീബ്, കാട്ടികരകുന്ന് ജുമാമസ്ജിദ് മസ്ജിനൂര്‍ ഉമര്‍ ഫൈസി പെഴക്കാപിള്ളി, മാരേക്കാട് ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദ് ജസീര്‍ ദാരിമി, കാരൂര്‍ മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദ് സിദ്ധീഖ് മൗലവി, മാമ്പ്ര മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദ് ഇമാം അബ്ദുസലാം ഖാസിമി, പുവ്വത്തുശ്ശേരി ജുമുഅ മസ്ജിദ് ഇമാം തസ്ലീം അന്‍വരി, എടയാറ്റൂര്‍ ജുമുഅ മസ്ജിദ് ഇമാം റഫീഖ് ഫൈസി, ബ്രാലം ജുമാ മസ്ജിദ്, വള്ളിവട്ടം മസ്ജിദ് അബ്ദുസമദ് ദാരിമി, അന്നമനട ടൗണ്‍ ജുമുഅ മസ്ജിദ് അബ്ദു ഖാദര്‍ ബാഖവി, കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദ് മുഹമ്മദ് മഖ്ദൂമി, കിഴക്കേ പുത്തന്‍ചിറ ജുമുഅ മസ്ജിദ് അബൂബക്കര്‍ ബാഖവി, പടിഞ്ഞാറെ പുത്തന്‍ചിറ ജുമുഅ മസ്ജിദ് ഇബ്‌റാഹീം പുവ്വത്തൂര്‍ ഫൈസി, മാണിയംകാവ് മസ്ജിദ് അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it