wayanad local

വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി : പ്രീ-രജിസ്‌ട്രേഷന്‍ ഇന്നു തുടങ്ങും



കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലിയുടെ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രീ-രജിസ്‌ട്രേഷന്‍ ഇന്ന് എസ്‌കെഎംജെ സ്‌കൂളില്‍ തുടങ്ങും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് രജിസ്‌ട്രേഷന്‍. നാളെയും രജിസ്‌ട്രേഷനുണ്ടാവും. വനിതാ ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പരിഗണിക്കില്ല. ഉദ്യോഗാര്‍ഥികള്‍ എസ്എസ്എല്‍സി, പ്ലസ്ടു പാസായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാലു കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രീ-രജിസ്‌ട്രേഷനും റാലിക്കും ഹാജരാവേണ്ടത്. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് ഈ യോഗ്യത അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. 25 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. അയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കും. ഓട്ടോ ടെക്‌നീഷന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പോലിസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷന്‍. 1997 ജൂലൈ 7നും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാം. മെഡിക്കല്‍ അസിസ്റ്റന്റ് ഒഴികെയുള്ള മറ്റ് തസ്തികയിലേക്ക് പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷകര്‍ ജില്ലയുടെ പേര് വ്യക്തമാക്കണം.
Next Story

RELATED STORIES

Share it