വ്യോമസേനയിലേക്ക് സുഖോയ്-30

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സുഖോയ്-30 വിമാനം വ്യോമസേനയുടെ ഭാഗമായി. സുഖോയ്-30 എംകെഐയുടെ പരിഷ്‌കരിച്ച വിമാനം ഇന്ത്യന്‍ വ്യോമസേനയിലേക്കെത്തുന്നു.
മുംബൈയില്‍ ഒഝാര്‍ വ്യോമസേന സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങിന് എയര്‍ മാര്‍ഷല്‍ ഹേമന്ത് ശര്‍മ നേതൃത്വം നല്‍കും. റഷ്യയുടെ ടെക്‌നോളജിയില്‍ നിര്‍മിച്ച സുഖോയ്-30 പോര്‍ വിമാനം കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയില്‍ ഉപയോഗിക്കുന്നു. 2002 സപ്തംബറിലാണ് സുഖോയ്-30 വിമാനം ഇന്ത്യക്കു ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ സുഖോയ് നിര്‍മിക്കുന്നത് 2004ലാണ്. 242 സുഖോയ് പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയിലുള്ളത്. അടുത്തിടെ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി സുഖോയ് വികസിപ്പിച്ചത്.

Next Story

RELATED STORIES

Share it