World

വ്യാപാര യുദ്ധം: സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്ന് ഡബ്ല്യുടിഒ

ബെര്‍ലിന്‍: വ്യാപാര യുദ്ധങ്ങള്‍ക്കെതിരേ ലോക വ്യാപാര സംഘടനയുടെ മുന്നറിയിപ്പ്. വ്യാപാരയുദ്ധം ലോക സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും ആരും ജയിക്കില്ലെന്നും ലോക വ്യാപാര സംഘടനാ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവിദോ ചൂണ്ടിക്കാട്ടി.
ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണു യുഎസ്-ചൈന വ്യാപാരയുദ്ധത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. യുദ്ധം സാമ്പത്തിക അസ്ഥിരതയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണമാവും. അന്താരാഷ്ട്ര വ്യാപാര സഹകരണത്തെയും സാരമായി ബാധിക്കും.
യൂറോപ്യന്‍ യൂനിയനില്‍ മാത്രമായി 1.7ശതമാനം ജിഡിപി വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബറില്‍ ബ്യൂണസ് ഐറിസില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ സ്വതന്ത്ര വ്യാപാരത്തെ സംരക്ഷിക്കുന്നതിനുള്ള നയങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it