World

വ്യാപാരയുദ്ധം: ഇന്ത്യയുടെ പിന്തുണ തേടി ചൈന

ബെയ്ജിങ്: ഉപരോധവും വ്യാപാര ചുങ്കം ചുമത്തലും ശീലമാക്കുന്ന യുഎസിനെതിരേ കൈകോര്‍ക്കാന്‍ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങാണ് പിന്തുണ തേടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നീക്കം.
രണ്ട് വലിയ വികസ്വര രാജ്യങ്ങളും വിപണിയുമാണ് ഇന്ത്യയും ചൈനയും. സാമ്പത്തികപരിഷ്‌കരണം, സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ നിര്‍ണായക ശക്തികളായ രണ്ട് രാജ്യങ്ങള്‍ക്കും സ്ഥിരതയാര്‍ന്ന ചുറ്റുപാട് ഇപ്പോള്‍ ആവശ്യമാണ്. ജി റോങ് പറഞ്ഞു. അതേസമയം, ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദോക്‌ലാമിലെ സൈനിക വിന്യാസം ഇന്ത്യയും ചൈനയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
എന്നാല്‍ ചൈനയ്‌ക്കെതിരെയും ഇന്ത്യക്കെതിരെയും ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണ് യുഎസ് ചുമത്തുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ഇറക്കുമതിചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it