thrissur local

വ്യാജ സ്‌കൂളിന്റെ പേരില്‍ തട്ടിപ്പ് : പ്രതികള്‍ അറസ്റ്റില്‍



ചാലക്കുടി: വ്യാജ സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളേയും സഹായിയായ സ്ത്രിയേയും ചാലക്കുടി എസ്‌ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തു. ചിറങ്ങര സ്വദേശികലായ മുളയ്ക്കല്‍ സഞ്ജീവ്(57) സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57)എന്നിവരാണ് അറസ്റ്റിലായത്. കട്ടിപ്പൊക്കത്തെ വാടക വീട്ടില്‍ ചൈതന്യ സ്‌കൂളിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്‌കൂളിലേക്ക് അധ്യാപകരേയും സ്റ്റാഫുകളേയും നിയമിക്കുന്നവെന്ന് വിശ്വസിപ്പിച്ച് സെക്യൂരിറ്റി നല്‍കാനെന്ന്പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിച്ചെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലും വിദ്യഭ്യാസ ലേഖനങ്ങളിലും ബഹുവര്‍ണ പരസ്യം നല്കിയാണ് പ്രതി ഉദ്യോഗാര്‍ത്ഥികലെ ആഘര്‍ഷിച്ചിരുന്നത്. പോലിസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പുതിയതായി ഇന്റര്‍വ്യൂ നടത്താനുള്ള പരസ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. എല്‍ എല്‍ ബി യും മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് പോയെന്നാണ് പോലിസില്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ ഈ പരീക്ഷകള്‍ പാസായിട്ടില്ലെന്നാണ് പോലിസിന്റെ നിഗമനം. അധ്യാപകര്‍, പ്രിന്‍സിപ്പല്‍, ക്ലാര്‍ക്ക്, ഓഫിസ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് പരസ്യം നല്കുകയാണ് പതിവ്. പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തുന്നവരില്‍ നിന്നും മൂന്ന് ലക്ഷം രൂപവരെയാണ് സെക്യൂരിറ്റിയായി വാങ്ങിയത്.  നിര്‍മാണത്തിലിരിക്കുന്ന വലിയെ കെട്ടിടങ്ങളുടെ ഫോട്ടോയെടുത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം കൈപറ്റുന്നത്. ജോലിയില്‍ പ്രവേശിക്കുന്നവരെ ഒന്ന്, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും കാരണം ഉണ്ടാക്കി പിരിച്ച് വിടുകയാണ് പതിവ്. തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും നിര്‍ധനരായ സ്ത്രീകളാണ്. ചോദ്യം ചെയ്യുന്നവര്‍ക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ച് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഡിവൈഎസ്പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ്് ഇന്‍സ്‌പെക്ടര്‍, മാധ്യമങ്ങള്‍ തുടങ്ങി 20ല്‍പരം പേര്‍ക്ക് അമ്പത് ലക്ഷം രൂപ വീതം മാനനഷ്ടത്തിനായി ഇയാള്‍ ഇതിനകം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ആള്‍മാറാട്ടം നടത്തിയതുല്‍പ്പെടെ മൂന്ന് വഞ്ചന കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് അറിയിച്ചു. ഡി വൈ എസ്പി ഷാഹുല്‍ ഹമീദ് രൂപീകരിച്ച അന്വേഷണ സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ഷാജു, എഎസ്‌ െഎ ഷാജു എടത്താടന്‍, സജി വര്‍ഗ്ഗീസ്, പിഎംമൂസ, ഇ.എസ്ജീവന്‍, ഷിജോതോമസ്, ടി ആര്‍ രാജീവ് എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it